മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു



ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആദ്യ മലയാള സിനിമ കമൽഹാസൻ ബാലതാരമായി അഭിനയിച്ച ‘കണ്ണും കരളും’. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്.

ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ.ഡി.ഡാനിയൽ പുരസ്കാരം ലഭിച്ചു.

ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി ഒന്നിലധികം പ്രാവശ്യമിരുന്നിട്ടുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1931ല്‍ പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍

കെ.എസ്. സേതുമാധവന്റെ ചിത്രങ്ങൾ

1) ജ്‌ഞാനസുന്ദരി (1961)

2) കണ്ണും കരളും (1962)

3) സുശീല (1963)

4) നിത്യകന്യക (1963)

5) ഓമനക്കുട്ടൻ (1964)

6) മണവാട്ടി (1964)

7) അന്ന (1964)

8) ഓടയിൽനിന്ന് (1965)

9) ദാഹം (1965)

10) സ്‌ഥാനാർത്ഥി സാറാമ്മ (1966)

11) റൗഡി (1966)

12) അർച്ചന (1966)

13) ഒള്ളതു മതി (1967)

14) നാടൻ പെണ്ണ് (1967)

15) കോട്ടയം കൊലക്കേസ് (1967)

16) യക്ഷി (1968)

17) തോക്കുകൾ കഥ പറയുന്നു (1968)

18) പാൽമണം (തമിഴ്) (1968)

19) ഭാര്യമാർ സൂക്ഷിക്കുക (1968)

20) കൂട്ടുകുടുംബം (1969)

21) കടൽപ്പാലം (1969)

22) അടിമകൾ (1969)

23) വാഴ്വേമായം (1970)

24)മിണ്ടാപ്പെണ്ണ് (1970 )

25)കുറ്റവാളി (1970)

26) കൽപ്പന (1970)

27) അമ്മ എന്ന സ്‌ത്രീ (1970)

28) അരനാഴികനേരം (1970)

29) തെറ്റ് (1971)

30)ഒരു പെണ്ണിന്റെ കഥ (1971)

31)ലൈൻ ബസ്സ് (1971)

32)കരകാണാക്കടൽ (1971)

33)ഇങ്ക്വിലാബ് സിന്ദാബാദ് (1971)

34)അനുഭവങ്ങൾ പാളിച്ചകൾ (1971)

35)പുനർജൻമം (1972)

36)ദേവി (1972)

37)അച്‌ഛനും ബാപ്പയും (1972)

38)ആദ്യത്തെ കഥ (1972)

39)പണിതീരാത്ത വീട് (1973)

40)കലിയുഗം (1973)

41)ചുക്ക് (1973)

42)അഴകുള്ള സെലീന (1973)

43)കന്യാകുമാരി (1974)

44)ജീവിക്കാൻ മറന്നുപോയ സ്‌ത്രീ (1974)

45)ചട്ടക്കാരി (1974)

46)മക്കൾ (1975)

47)ചുവന്ന സന്‌ധ്യകൾ (1975)

48)ജൂലി (ഹിന്ദി) (1975)

49)പ്രിയംവദ (1976)

50)ഓർമ്മകൾ മരിക്കുമോ (1977)

51)അമ്മേ അനുപമേ (1977)

52)യെ ഹെ സിന്തഗി (ഹിന്ദി) (1977)

53)നക്ഷത്രങ്ങളെ കാവൽ (1978)

54)ഓപ്പോൾ (1981)

55)അഫ്‌സാന ദോ ദിലോംകാ (ഹിന്ദി) (1982)

56)സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)

57)അറിയാത്ത വീഥികൾ (1984)

58)ആരോരുമറിയാതെ (1984)

59)അവിടുത്തെപ്പോലെ ഇവിടെയും (1985)

60)സുനിൽ വയസ്സ് 20 (1986)

61)വേനൽക്കിനാവുകൾ (1991)

62)മറുപക്കം (തമിഴ്) (1991)

63)നമ്മവർ (തമിഴ്) (1994)

64)സ്‌ത്രീ (തെലുങ്ക്) (1995)

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്