മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 2022: ശിവരാത്രി ആഘോഷം നാളെനാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിൽ ഈ വർഷത്തെ ശിവരാത്രി ആഘോഷം നാളെ- (മാർച്ച് 1 കുംഭം 17 ചൊവ്വ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

നാളെ (2022 മാർച്ച് 1) രാവിലെ 5:30ന് നടതുറക്കലോടെ പൂജകർമ്മങ്ങൾക്ക് ആരംഭം കുറിക്കും. തുടർന്ന് 6:00 മണിക്ക് അഭിഷേകം, മലർനിവദ്യം. തുടർന്ന് 6 മണി മുതൽ നാമജപം.

7:30ന് ഉഷപൂജ, 8:30ന് നവകാഭിക്ഷേകം 9:00 മണിക്ക് ഉച്ചപൂജ എന്നീ പൂജകർമ്മങ്ങൾക്ക് ശേഷം

വൈകുന്നേരം 4:30ന് നടതുറക്കൽ, 6:00 മണിക്ക് ദീപാരാധന- ദീപസമർപ്പണം (മാതൃസമിതിയുടെ നേതൃത്വത്തിൽ) , 7:00 മണിക്ക് ശിവപൂജ (ഇളനീർ, പഴം, അവിൽ, മലർ നിവേദ്യം) 8:00 മണിക്കുള്ള അത്താഴപൂജയ്ക്ക് ശേഷം നട അടയ്ക്കും.


NB: നാമജപം രാവിലെ 6:00 മണി മുതൽ

വൈകുന്നേരം 6 മണിക്ക് മാതൃസമിതിയുടെ ദീപസമർപ്പണം.

ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രം ശിവക്ഷേത്ര സന്നിധിയിൽ പ്രവേശിക്കുക.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്