മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്