മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സ്കൂട്ടറില്‍ നിന്നും തെറിച്ച് വീണ് അധ്യാപിക മരിച്ചു



ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ തെറിച്ചു വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബി.പി.എം എല്‍.പി സ്കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ ആര്‍ലിന്‍ വിന്‍സെന്‍റാണ് അപകടത്തില്‍ മരിച്ചത്. ചുഴലി ചാലില്‍ വയല്‍ പുളിങ്കാട് സ്വദേശിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.

ചെമ്പന്‍തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റ്യാലില്‍ വെച്ച് ആര്‍ലിന്‍‍ തെറിച്ച് വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ഡളം നീലയറ കുടുംബാംഗമാണ്. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്‍റാണ് ഭര്‍ത്താവ്.

സംസ്ക്കാരം ഇന്ന് (01.03.2022 ചൊവ്വ) വൈകീട്ട് അഞ്ച് മണിക്ക് വെണ്ണക്കല്ല് ആന്‍റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്