മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി ഒന്നര വയസ്സുകാരി



ഇരിട്ടി: ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഒന്നര വയസ്സുകാരിയായ ഇരിട്ടി സ്വദേശിനി ഇടം നേടി. ഇരിട്ടി കീഴൂർകുന്നിലെ പുതിയേടത്ത് ഹൌസിൽ കെ. സജേഷിന്റേയും ആരതിയുടെയും മകൾ നൈനിക സജേഷ് ആണ് ഈ മിടുക്കി. പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ, ശരീരാവയവങ്ങൾ തുടങ്ങിനിരവധി വസ്തുക്കളുടെ ചിത്രങ്ങളിൽ നിന്നും നൈനിക പതിനഞ്ച് മിനുട്ടിനുള്ളിൽ 220 വസ്തുക്കളും തിരിച്ചറിഞ്ഞതിനാണ് ഇന്ത്യാ ബുക്ക്സ് ഓഫ് റിക്കാർഡ് നേടിയത്. നൈനയുടെ പിതാവ് സജേഷ് ഇരിട്ടിയിലെ പ്രിയാ പ്രസ് ഉടമ പി. സോമന്റെ മകനും ചെന്നെയിൽ ഇലട്രിക് എഞ്ചിനിയറുമാണ്. മാതാവ് ചെന്നെയിൽ തന്നെ ഓഡിയോളജിസ്റ്റായി ജോലിചെയ്യുന്നു.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്