മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു



കൂത്തുപറമ്പ് : ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു. നരവൂർ സ്വദേശി അനീഷ് കുമാറിനാ(42)ണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

തൊക്കിലങ്ങാടി പാലാപറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ബൈക്കിന് തീപിടിച്ച് ദേഹത്തേക്ക് തീ പടർന്നതോടെ അനീഷ് കുമാർ സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ വെള്ളമൊഴിച്ച് തീയണച്ചു. തുടർന്ന് കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെത്തിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്