മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മുറിവേറ്റ നിലയിൽ തീരത്ത് കണ്ടെത്തിയ ഡോൾഫിനെ നാട്ടുകാർ കടലിലേക്ക് തിരിച്ചു വിട്ടു



ഫോർട്ട് കൊച്ചിയിൽ മുറിവേറ്റ നിലയിൽ തീരത്ത് കണ്ടെത്തിയ ഡോൾഫിനെ നാട്ടുകാർ കടലിലേക്ക് തിരിച്ചു വിട്ടു. ബോട്ടിന്റെ പ്രൊപ്പെല്ലർ തട്ടി മുറിവേറ്റതെന്നാണ് സംശയം. പുലർച്ചെ ബീച്ചിൽ നീന്താൻ എത്തിയവരാണ് മുറിവേറ്റ് അവശ നിലയിൽ തീരത്തടിഞ്ഞ ഡോൾഫിനെ കണ്ടത്.

ഡോൾഫിന്റെ പുറത്തും വശങ്ങളിലും വലിയ മുറിവുകൾ ഉണ്ട്. ബോട്ടിന്റെ പ്രൊപ്പെല്ലറിന്റെ അടിയേറ്റത് ആകാമെന്നാണ് സംശയം. പ്രദേശ വാസിയായ വിൽഫ്രഡ് മാനുവലിന്റെയും സുഹൃത്തുകളുടെയും ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഡോൾഫിൻ കടലിലേക്ക് നീന്തിയത്.



പല തവണ ദൂരെ കടലിലേക്ക് കൊണ്ട് വിട്ടെങ്കിലും വീണ്ടും തിരികെ വരികയായിരുന്നു. ഗുരുതര പരുക്കോ ചെറിയ മീനുകളുടെ ഉപദ്രവമോ ആയിരിക്കാം ഡോൾഫിൻ കടലിലേക്ക് തിരികെ പോകാതിരുന്നതിന് ഉള്ള കാരണം. ഫോർട്ട് കൊച്ചിയിൽ ബോട്ടിങ് നടത്തുന്നവരുടെ പ്രധാന കാഴ്ചകളിൽ ഒന്നാണ് ഡോൾഫിൻ.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്