മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിലില്‍ റോഡിരികില്‍ ചാക്കില്‍ കെട്ടി തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു; 10000 രൂപ പിഴ

മയ്യിലില്‍ റോഡിരികില്‍ ചാക്കില്‍ കെട്ടി തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു; 10000 രൂപ പിഴ



മയ്യില്‍: മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ചെക്കികടവ് കോറ റോഡിരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിക്കുകയും പതിനായിരം രൂപ പിഴ ഈടാക്കുകയുമാണ് ചെയ്തത്.

മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും മറ്റ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി മയ്യില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ 40 സി.സി.ടി.വി.കള്‍ സ്ഥാപിച്ചിട്ടുണ്ട്.

മുന്‍ എം.എല്‍.എ. ജെയിംസ് മാത്യുവിന്റെ പ്രത്യേക വികസന നിധി ഉപയോഗിച്ചാണ് തേര്‍ഡ് ഐ എന്ന പേരിലുള്ള പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി പ്രകാരം 24 മീറ്ററിലുള്ള 2 ഉം 18 മീറ്റര്‍ ഉയരമുള്ള 1 ഉം മീറ്റര്‍ ഉയരമുള്ള 4 ഉം ടവറുകളും മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്