മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

11-ാം ക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപികക്കെതിരെ പോക്സോ കേസ്


ചെന്നൈ: തിരുച്ചിക്കു സമീപം 11-ാം ക്ലാസ് വിദ്യാർഥിയെ വിവാഹം കഴിച്ച അധ്യാപികയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തിരുച്ചി തുറയൂരിലെ സ്വകാര്യ സ്കൂൾ അധ്യാപിക ഷർമിളയാണ് (26) പിടിയിലായത്. എം.എ, ബി.എഡ്, എം.ഫിൽ ബിരുദധാരിണിയായ ഷർമിള ആറു വർഷമായി അധ്യാപികയായി ജോലി ചെയ്യുന്നു.മാർച്ച് അഞ്ചു മുതലാണ് വിദ്യാർഥിയെയും ഷർമിളയെയും കാണാതായത്.

വിദ്യാർഥി ഏഴാംക്ലസിൽ പഠിക്കുമ്പോൾ ഷർമിള ക്ലാസ് ടീച്ചറായിരുന്നു.കോവിഡ് കാലയളവിൽ വാട്സ്ആപ്പിൽ നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നു. ഷർമിളയുടെ മൊബൈൽ ഫോൺ സിഗ്നൽ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇരുവരെയും തിരുച്ചി എടമലപട്ടിപുതൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും തഞ്ചാവൂർ ക്ഷേത്രത്തിൽ വിവാഹിതരായെന്നും വ്യക്തമായി. വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. ഷർമിളയെ കോടതിയിൽ ഹാജരാക്കി തിരുച്ചി വനിത ജയിലിൽ റിമാൻഡ് ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്