മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശുർ 114 കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട, കണ്ണുർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ:39, വയനാട് 28, കാസർഗോഡ് 23 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കുറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 71,566 പേര വിട്/ഇൻസ്റ്റിറ്റിയുഷണൽ ക്വാറന്റൈനിലും 1233 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 12,868 കോവിഡ് കേസുകളിൽ 10 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ്
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 59 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,263 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1107 പേർക്ക്
സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 101 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ
പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2424 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 328, കൊല്ലം 339, പത്തനംതിട്ട 144, ആലപ്പുഴ 132, കോട്ടയം 229, ഇടുക്കി 161, എറണാകുളം 302, തൃശൂർ 286, പാലക്കാട് 24, മലപ്പുറം 83, കോഴിക്കോട് 183, വയനാട് 98, കണ്ണൂർ 85, കാസർഗോഡ് 30 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,33,365 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്