മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഓസ്‌കര്‍ 2022 : മികച്ച ചിത്രം കോഡ; ഒടിടി പ്ലാറ്റ്ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം

കാത്തിരിപ്പിന് വിരാമം. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയന്‍ ഹെദര്‍ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

2014 ല്‍ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമില്‍ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈല്‍ഡ് ഓഫഅ അഡള്‍ട്ട്സ് എന്നതാണ് കോഡയുടെ മുഴുവന്‍ പേര്. ബദിരരായ കുടുംബത്തില്‍ കേള്‍വി ശക്തിയുള്ള ഏക അംഗമായ പെണ്‍കുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയില്‍ ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്‌കര്‍ ലഭിക്കുന്നത്. എമിലിയ ജോണ്‍സ്, ട്രോയ് കോട്സുര്‍, ഡാനിയല്‍ ഡ്യൂറന്റ്, മാര്‍ലി മറ്റ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. വില്‍ സ്മിത്താണ് മികച്ച നടന്‍. മികച്ച നടി ജെസീക്ക ചെസ്റ്റെയ്ന്‍ ആണ്. ജെയിന്‍ കാംപിയണാണ് മികച്ച സംവിധായിക. 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിന്‍. ഓസ്‌കര്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ട് വര്‍ഷവും പുരസ്‌കാരം സ്ത്രീകള്‍ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അര്‍ഹയായത്. കെന്നെത്ത് ബ്രനാഗ്, പോള്‍ തോമസ് ആന്‍ഡേഴ്സണ്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിന്‍ ചരിത്ര വിജയം നേടിയത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്