മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നതിൽ നിന്ന്

ഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നതിൽ നിന്ന്

ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ സമർപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോറിക്ഷ മിനിമം നിരക്ക് ഒന്നരക്കിലോമീറ്ററിന് 25 രൂപ എന്നത് 30 രൂപയായി വർധിപ്പിക്കാനാണ് ശുപാർശ.

കിലോമീറ്റർ നിരക്ക് 12ൽ നിന്ന്‌ 15 ആക്കണം. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50 ശതമാനം അധിക നിരക്കും രാത്രിയാത്രയിൽ നഗരപരിധിയിൽ 50 ശതമാനം അധികനിരക്കും നിലനിർത്തണം. വെയ്റ്റിങ് ചാർജ്‌ 15 മിനിറ്റിന് 10 രൂപ തുടരാം.

1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് മിനിമം ചാർജ് 175 രൂപയിൽനിന്ന് 210 ആയും കിലോമീറ്റർ ചാർജ്‌ 15 രൂപയിൽ നിന്ന് 18 ആയും 1500 സിസിയിൽ അധികമുള്ളവ മിനിമം ചാർജ് 200 രൂപയിൽ നിന്ന് 240 രൂപയായും കിലോമീറ്ററിന്‌ 17ൽ നിന്ന് 20 ആയും വർധിപ്പിക്കണം. വെയ്റ്റിങ് ചാർജ്‌ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാർശയുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്