മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

നാടകായനം നാടക വർത്തമാനം സംഘടിപ്പിച്ചു

മയ്യിൽ: അഥീന നാടക- നാട്ടറിവ് വീടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകായനം നാടകവർത്തമാനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. നാടക രചയിതാവ് ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, നാടകപ്രവർത്തകൻ ഗണേഷ് ബാബു മയ്യിൽ, സംസ്ഥാന കേരളോത്സവം ഇംഗ്ലീഷ് മലയാളം നാടകം മികച്ച നടൻ നന്ദു ഒറപ്പടി, ദേവിക എസ് ദേവ് എന്നിവർ സംസാരിച്ചു. 

കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, പ്രഥമ അയമു സ്മാരക അവാർഡ്, ഒ.കെ.കുറ്റിക്കോൽ അവാർഡ് എന്നിവ കരസ്ഥമാക്കിയ അഥീന നാടക- നാട്ടറിവ് വീട് രക്ഷാധികാരി കരിവെള്ളൂർ മുരളിയെ അഥീനയുടെ പ്രവർത്തക സമിതി അംഗങ്ങൾ സന്തോഷ് കരിപ്പൂൽ രൂപകൽപ്പന ചെയ്ത ശിൽപ്പം നൽകി ആദരിച്ചു.

https://youtu.be/_qai1BWu3Nc


    

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്