മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാങ്കടവ് ഉറൂസ് ഓർമകൾ

മാങ്കടവ് ഉറൂസ് ഓർമകൾ



#ചരിത്രം

     വളരെ പുരാതനമായ മാങ്കടവിൽ  വൻ കാടുകൾ ഉണ്ടായിരുന്നുവത്രെ!  വന്യമൃഗങ്ങൾ യഥേഷ്ടമുള്ള ഈ കാടുകളിൽ മാനുകൾ കൂട്ടം കൂട്ടമായി വെള്ളം കുടിക്കാൻ കടവിൽ (പുഴക്കരയിൽ) വരാറുണ്ടായിരുന്നു. അങ്ങിനെയാണ് (മാൻ+ കടവ്) മാങ്കടവ് എന്ന പേര് വന്നത്.

   അങ്ങിനെയൊക്കെ ചരിത്രമുള്ള മാങ്കടവ് മഖാമിൽ ഉറൂസ്  നടത്താറുള്ളത് ഈ കാലഘട്ടങ്ങളിൽ നായാട്ട് നേർച്ചയായിട്ടായിരുന്നു.

കാടുകളാൽ ചുറ്റപ്പെട്ട   മഖാമിൽ നിന്നും നേർച്ച കഴിച്ചാണ് നായാട്ടിന് പോയി മാനിനെ വേട്ടയാടികൊണ്ട് വരികയും പിന്നീട് കറിയും  ചോറും വെച്ച് 

നാട്ടുകാർക്കും നേർച്ചയിൽ കൂടാൻ വന്നവർക്കും കൊടുക്കുമായിരുന്നു.

############

പിന്നെയുള്ള തലമുറക്കാർ  മേൽക്കൂര പണിയുകയും മഖാം സ്ഥാപിക്കുകയും ചെയ്തു. ഏറെ വർഷക്കാലം ഓടിട്ട കെട്ടിടമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കാലാന്തരത്തിൽ മഖാം ഇന്നത്തെ സ്ഥിതിയിൽ കോൺക്രീറ്റ് കെട്ടിടം പണിയാൻ മുൻകൈ എടുത്തത് ഇയ്യിടെ മരണപ്പെട്ട ഉസ്താദ് മാണിയൂർ അബ്ദുൾ ഖാദിർ ഖാസിമി ആയിരുന്നു.

അങ്ങിനെ ഒട്ടനവധി പുരാതനമായ ചരിത്ര പാരമ്പര്യമുള്ള ഉറൂ സാണ് മാർച്ച് മാസം 18 മുതൽ ആരംഭിക്കുന്നത് .

#ഓർമയിൽ വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരനന്തരം ബൈത്തുകളുടെയും ദഫ്മുട്ടിൻ്റെയും അകമ്പടിയോടുകൂടിയാണ് കൊടി ഉയർത്തൽ ചടങ്ങ്.

തുടന്ന് നേർച്ച ആരംഭിക്കും.പിന്നെ പല വീടുകളിൽ നിന്ന് നേർച്ചയാക്കി കൊണ്ട് വന്ന ചക്കരച്ചോറും ഉണ്ടാവുമായിരുന്നു, പിന്നെ മൈനാക്ക ഉണ്ടാക്കിയ രുചികരമായ നേർച്ചക്കഞ്ഞിയും! നാവ് പൊള്ളിയും അല്ലാതെയും കഴിച്ച എത്ര സുന്ദരമായ അനുഭവങ്ങളായിരുന്നു അക്കാലത്ത്. 

മാങ്കടവ് കാർക്ക് ആവേശമാവുന്ന ഈ ദിവസങ്ങളിൽ ഇണങ്ങത്തിമാരും  ഭർത്താവിൻ്റെ വീട്ടിൽ വരും. കൂടാതെ അകലങ്ങളിൽ താമസിക്കുന്ന ബന്ധുക്കളും.

അങ്ങിനെ അമ്മായിയെയും ബന്ധുക്കളെയും കൂട്ടി വീട്ടിലെ കുട്ടികളും മുതിർന്നവരും സിയാറത്തിന് വരും.

സിയാറത്തും കഴിഞ്ഞ് ചന്തയിൽ പോയി വളയും ബലൂണും മറ്റും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു പോവും. 

ബാല്യക്കാർക്ക് ചന്തയിൽ പുട്ടും ഇറച്ചിയും  മറ്റുമായി കൊച്ച് കൊച്ച് കച്ചവടക്കാറും  ഉണ്ടാവും.

പിന്നെ സ്കൂളിൻ്റെ പരമ്പിൽ   കാസ് ലൈറ്റ് കത്തിച്ച് വെച്ച് ബോഡ്  കളിയും ഉണ്ടാവും. ഇവിടെ പല വർണ്ണമുള്ള ചായ ഗ്ലാസാണ് സമ്മാനയി കിട്ടുക.

 ജനമന:സ്സുളിൽആത്മീയ സാന്ദ്രമാക്കുന്ന നിരവധി പ്രഭാഷകരും തദവസരത്തിൽ പങ്കെടുക്കുമായിരുന്നു. പാതിരാത്രി വരെ നീളുന്ന പ്രഭാഷണങ്ങൾ പകുതി ഉറക്കത്തിലാവും കേട്ടിട്ടുണ്ടാവുക.

വർണ ബൾബുകളാൽ അലംകൃതമായിരിക്കും മഖാമും പരിസരവും.

മദ്രസയിലെ പിറകിലെ "തുത്തീ മ്മാൻ്റെ സിയാറത്തീൻ്റാടയും ട്യൂബ് ലൈറ്റും  സ്ഥാപിക്കുകയും വഴിയോരങ്ങൾ വൃത്തിയാക്കുകയും ചെയ്യുമായിരുന്നു. അവിടെ സ്ത്രീകളായിരിക്കും കൂടുതൽ സിയാറ ചെയ്യാൻ ഉണ്ടാവുക.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്