കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്ര വിളക്കുത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം കൊടിയേറ്റത്തിന് മുൻപ് പഞ്ചാരക്കുടസമർപ്പണ ചടങ്ങു നടന്നു.
എൺപത് വർഷങ്ങൾക്കു മുൻപ് നിടുവാട്ട് മുസ്ലീം പളളി നടത്തിപ്പു അവകാശികൾ ആയിരുന്ന കണിയറക്കൽ മുസ്ലീം തറവാട്ടിൽ നിന്നും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചസാരക്കുട സമർപ്പണ ചടങ്ങും പള്ളിപെരുന്നാളോടനുബന്ധിച്ച് ക്ഷേത്രക്കമ്മിറ്റി അരി സമർപ്പണ ചടങ്ങ് പള്ളിയിലേക്കും നടത്തിയിരുന്നു.
എന്നാൽ കാലക്രമേണ ഈ രണ്ട് ചടങ്ങും ഇല്ലാതാവുകയും ക്ഷേത്രത്തിൽ നടന്ന സ്വർണ്ണപ്രശ്നചിന്തയിൽ ഈ ചടങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചു അറിയുകയും ക്ഷേത്രത്തിലെ അന്നത്തെ ഭാരവാഹികൾ നിടുവാട്ട് മുസ്ലീം പള്ളികമ്മറ്റിയെ ചടങ്ങിനെക്കുറിച്ച് അറിയിക്കുകയും പള്ളികമ്മറ്റി സന്തോഷപൂർവ്വം ഈ ചടങ്ങു നടത്തുവാൻ സന്നദ്ധരാവുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം നടന്ന പഞ്ചസാരക്കുട സമർപ്പണ ചടങ്ങിനെത്തിയ നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് പ്രസിഡൻ്റ് കെ.ടി.മൂസാൻ ഹാജി, സിക്രട്ടറി സി.പി. മായിൻ മാസ്റ്റർ കെ.ടി.അമീൻ ,സി പി.അബ്ദുൾ ലത്തീഫ് ,ഒ.പി.മൂസാൻ ഹാജി, എം.വി.ഹുസൈൻ , കെ.ടി.ഖാലിദ് ഹാജി എന്നിവരെ ക്ഷേത്രം എക്സി: ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ, ഉത്ര വിളക്ക് ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് പി.പി.രാജീവൻ, സിക്രട്ടറി പി.രഘുനാഥൻ, എ.വി.നാരായണൻ, ബി.എം. വിജയൻ, പി.ദാമോദരൻ, കെ. കേശവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Post a Comment