മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂൾ ഗ്രൗണ്ടിലെ ആൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂൾ ഗ്രൗണ്ടിലെ ആൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ നിന്നും കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂൾ ഗ്രൗണ്ടിലെ ആൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ വെള്ളമുണ്ടയ്ക്കൽ കിഷൻ കുമാറിനെ (22)യാണ് ഇന്ന് രാവിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് രാവിലെ സ്കൂൾ അധികൃതർ ആണ് മൃതദേഹം കണ്ടത്. തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരം അറിയിച്ചു. ഇക്കഴിഞ്ഞ പന്ത്രണ്ട് മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വയനാട് പടിഞ്ഞാറത്തറ പോലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ തളിപ്പറമ്പിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്