മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രവാസി തനിമ റെസ്റ്റോറന്റ് ഉദ്ഘാടനം നിർവഹിച്ചു

പ്രവാസി തനിമ റെസ്റ്റോറന്റ് ഉദ്ഘാടനം നിർവഹിച്ചു



ഒരു പ്രവാസി സ്വാശ്രയ സംഘം സംരഭം

മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച പ്രവാസി തനിമ റെസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന് രാവിലെ (ചൊവ്വാഴ്ച 15-3-22) രാവിലെ 9 മണിക്ക് മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.കെ റിഷ്നയുടെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് വൈസ്‌പ്രസിഡണ്ട് ശ്രീ.ബിനോയ് കുര്യൻ നിർവഹിച്ചു.  പ്രവാസി സ്വാശ്രയ സംഘം സെക്രട്ടറി ശ്രീ.കെ.വി ശിവൻ സ്വാഗതം പറഞ്ഞു, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എൻ.വി ശ്രീജിനി, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഇ. എം സുരേഷ് ബാബു, തളിപ്പറമ്പ് ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ശ്രീ.എൻ അനിൽകുമാർ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ടി.പി നാരായണൻ, മയ്യിൽ ഏരിയ കമ്മിറ്റി പ്രവാസി സംഘം സെക്രട്ടറി പി.സി നാരായണൻ, മയ്യിൽ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി.പി ബാബു, മയ്യിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ അബ്ദുൾ ഗഫൂർ എന്നിവർ ആശംസ നിർവഹിച്ചു. പ്രവാസി സ്വാശ്രയ സംഘം പ്രസിഡണ്ട് ശ്രീ.ടി വിനോദൻ നന്ദി പറഞ്ഞു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്