മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ നിര്യാതനായി

ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ നിര്യാതനായി

കണ്ണാടിപ്പറമ്പ്: ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ ( 50 ) നിര്യാതനായി.മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തിരുവായുധങ്ങളും തിരുവാഭരണങ്ങളും ഇദ്ദേഹത്തിൻ്റെ കരവിരുതിൽ നിർമിക്കപെട്ടിട്ടുണ്ട്. ആകർഷണീയമാണ് ഇദ്ദേഹത്തിൻ്റെശില്പ ചാതുരി. പതിനേഴാം വയസ്സുമുതൽ ബാധിച്ച സ്പൈ നൽ മസ്കുലർ ഡിസ് ട്രോഫിയ എന്ന രോഗത്തെ അതിജീവിച്ചാണ് ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ചിട്ടുള്ളത്. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പെരുന്തട്ടാൻ സ്ഥാനം, 2020 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമിയുടെ ക്ഷേത്ര കലാപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഭാര്യ സീന, മക്കൾ സൂര്യ, ആദിത്യൻ. അച്ഛൻ പരേതനായ സി വി കൃഷ്ണൻ, അമ്മ ലക്ഷ്മി, സഹോദരങ്ങൾ രമേശൻ, രവീന്ദ്രൻ, പ്രകാശൻ, സുരേന്ദ്രൻ, സുധ, ധനേഷ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്