മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ഉത്ര വിളക്കുമഹോത്സവം വെള്ളിയാഴ്ച ആറാട്ട്

കണ്ണാടിപ്പറമ്പ് ഉത്ര വിളക്കുമഹോത്സവം വെള്ളിയാഴ്ച ആറാട്ട്

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്ര വിളക്കിൻ്റെ  മഹോത്സവ ദിനമായ ഇന്ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം, ഉഷഃപൂജ, ശ്രീഭൂതബലി ,നവകം, പഞ്ചഗവ്യം ആടി ഉച്ച: പൂജ, വടക്കേ കാവിൽ കലശം, വൈകു: 5.30ന് കേളി ,കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം തുടർന്ന് ആസ്തികാലയം ചെറുകുന്നിലെ വാദ്യകലാകാരൻമാരുടെ ഇരട്ടതായമ്പക, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, ഗോപുരത്തിൽ എഴുന്നള്ളിക്കൽ, തിരു നൃത്തം, തുടർന്ന് എരിഞ്ഞിക്കൽ ദേവസ്വം മാങ്ങാട്ടിൻ്റെ പൂരക്കളി എന്നിവ ഉണ്ടാവും. നാളെ രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിനെഴുന്നള്ളത്ത്, ആറാട്ട് കടവിൽ പൂജ, തിരിച്ചെഴുന്നള്ളത്ത്, കൊടിയറക്കം ശേഷം ആറാട്ട് സദ്യയോടെ ഉത്ര വിളക്കുമഹോത്സവത്തിന് സമാപനമാവും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്