മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മൊബൈൽ ഫോണിൽ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

മൊബൈൽ ഫോണിൽ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

 


കണ്ണൂർ: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകാരമായി റൂട്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന എൻഫോസ്‌മെന്റ് വിഭാഗം കേസ് എടുത്തു. പയ്യന്നുർ കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഇന്ന് ഉച്ചകഴിഞ്ഞു പയ്യന്നുർ നിന്നും കണ്ണൂർക്കു സർവീസ് നടത്തിയ വെസ്റ്റേൺ ബസിന്റെ ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യം യാത്രകർ ആരോ ക്യാമറയിൽ പകർത്തി എൻഫോസ്‌മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തു. കണ്ണൂർ ആർ ടി ഓ എൻഫോസ്‌മെന്റ് ശ്രീ.പ്രമോദ്കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജഗൻലാലും സംഘവുമാണ് വാഹന പരിശോധന നടത്തി കേസ് എടുത്തത്. മോട്ടോർ വാഹന നിയമം അനുസരിച്ചു ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുവാൻ ശുപാർശ ചെയ്തിട്ടുള്ളതായി അറിയിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്