മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഗാന്ധിജിയുടെ അത്യുഗ്രൻ പോട്രേറ്റ്; ഡോ.ശൽമ്മയുടെ ചിത്രം വേറിട്ടതാകുന്നു

മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഗാന്ധിജിയുടെ അത്യുഗ്രൻ പോട്രേറ്റ്; ഡോ.ശൽമ്മയുടെ ചിത്രം വേറിട്ടതാകുന്നു

ലോക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ തിരഞ്ഞെടുത്തതോടെയാണ് പുരസ്കാരനേട്ടത്തിനും ഇവർ അർഹയായത്.

മലപ്പുറം: മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പോട്രേറ്റ് നിർമ്മിച്ചിരിക്കുകയാണ് മലപ്പുറം വെളിയംകോട് സ്വദേശി ശൽമ്മ ഫറുഖ്. തൊടുപുഴ അൽ - അസർ ഡെൻ്റൽ കോളേജിൽ നിന്ന് ഹൗസ് സർജൻസി പഠിച്ചു കഴിഞ്ഞ ശേഷം പ്രാക്ടീസ് ചെയ്യുകയാണ് ശൽമ്മ. ലോക്ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ തിരഞ്ഞെടുത്തതോടെയാണ് പുരസ്കാരനേട്ടത്തിനും ഇവർ അർഹയായത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടമാണ് ശൽമ്മ സ്വന്തമാക്കിയത്.

ഇത് ഡോ.ശൽമ്മ ഫറുഖ്. തൊടുപുഴ അൽ- അ‌സ്സർ ഡെൻ്റൽ കോളേജിൽ നിന്ന് ഹൗസ് സർജൻസി പാസ്സായശേഷം ഔദ്യോഗികമായി പ്രാക്ടീസ് ചെയ്യുകയാണ്. അധികമാരും ചിന്തിക്കാത്ത താൽപര്യപ്പെടാത്ത ഒരു ഉദ്യമത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ കുട്ടി ഡോക്ടർ. മനുഷ്യൻ്റെ പല്ലിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പോട്രേറ്റിൽ തീർത്തിരിക്കുകയാണ് ശൽമ്മ. 

വായനയും എഴുത്തും പതിവാക്കിയ ശൽമ കൂട്ടുകാർക്കിടയിൽ പോലും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി ക്യാമ്പസിൽ സജീവമാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞശേഷമാണ് ഹൗസ് സർജൻസി പഠിക്കാനായി മലപ്പുറത്തു നിന്ന് തൊടുപുഴയിൽ എത്തുന്നത്.

ശൽമ്മയുടെ വർക്ക് കണ്ട സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഏറെ ഇഷ്ടമായിരുന്നു. ഇവരുടെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായി അപേക്ഷിച്ചത്. എന്നാൽ, ആഗ്രഹം വിഫലമായില്ല. ശൽമ്മയെ ത്തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൻ്റെ ഗംഭീര നേട്ടവും സന്തോഷചിരി പടർത്തി വീട്ടിലെത്തി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്