മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മംഗളം ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു

മംഗളം ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ: മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദ സദനം വായനശാലക്കു സമീപം മുണ്ടച്ചാലിൽ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടിനു പിറകിൽ മാങ്ങ പറിക്കാനായി അലൂമിനിയം ഏണിയിൽ കയറിയതായിരുന്നു. ഉടൻ എ.കെ.ജി സഹകരണാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം.  മുപ്പത് വർഷത്തിലധികമായി മംഗളം ജീവനക്കാരനാണ്.

ഭാര്യ: സരസ. മകൻ: അനഘ് ( വിദ്യാർത്ഥി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി)

     മുതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. 3 മണിയോടെ പയ്യാമ്പലത്ത് സംസ്കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്