മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണൂരിലെ ഉരുളി മോഷണക്കേസിലെ പ്രതി പിടിയിൽ

കണ്ണൂരിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഉരുളികള്‍ വാടകക്ക് വാങ്ങി തിരിച്ചുനല്‍കാതെ മറിച്ചുവിറ്റ് പോന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ഭാടത്തോടെ ജീവിക്കാന്‍ വാടക സാധനങ്ങള്‍ ലഭിക്കുന്ന ഹയര്‍ ഗുഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നുമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.

ഇരിക്കൂര്‍ പൊലിസ് സറ്റേഷന്‍ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിന്നടുത്ത പരത്താന്‍ കണ്ടി വിട്ടില്‍ രോഹിത്തിനെ (22)യാണ് കണ്ണൂര്‍ ടൗണ്‍ സി. ഐ. ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.

കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളില്‍ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളി കളും ചട്ടുകങ്ങളും വാങ്ങി മുങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. കാറിലെത്തി പ്രസവ മരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹ സല്‍ക്കാരത്തിനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഇയാള്‍ ഉരുളികള്‍ വാഹനത്തില്‍ കൊണ്ടുപോയിരുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്