മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയന്മാർക്കും ഉള്ള ത്രിദിന പരിശീലനം തുടങ്ങി.

ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയന്മാർക്കും ഉള്ള ത്രിദിന പരിശീലനം തുടങ്ങി.



കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയന്മാർക്കും ഉള്ള ത്രിദിന പരിശീലനം തുടങ്ങി. പഞ്ചായത്തിലെ ഇരുപത്തിയഞ്ച് ലൈബ്രറികളിലെ സെക്രട്ടറിമാർക്കും ലൈബ്രറിയന്മാർക്കുമാണ് പരിശീലനം നൽകുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി നിർവഹിച്ചു. ലൈബ്രറി കൗണ്സിൽ ജില്ല സെക്രട്ടറി പി.കെ വിജയൻ പദ്ധതി വിശദീകരണം നടത്തി.

അരവിന്ദാക്ഷൻ മാസ്റ്റർ, പി ജനാർദ്ദനൻ, വി സഹദേവൻ, വി മനോമോഹനൻ, കെ പദ്മനാഭൻ മാസ്റ്റർ, ആർ.വി രവീന്ദ്രൻ, എ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്