മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


നാറാത്ത് ശ്രീ മല്ലിശ്ശേരി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷംവും കളിയാട്ട മഹോൽസവവും

നാറാത്ത്: കൊടക്കാട്ടേരി പുതിയവീട് തറവാട് ക്ഷേത്രമായ നാറാത്ത് മല്ലിശ്ശേരി ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും കളിയാട്ട മഹോത്സവും 10, 11 തീയതികളിൽ നടത്തും. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

10.04.2022ന് പുലർച്ചെ ഗണപതി ഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, നിറമാല, അത്താഴപൂജ. രാത്രി 07:00 മണിക്ക് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം രാത്രി 12:00 മണിക്ക് ചുകന്നമ്മയുടെ തോറ്റം

11.04.2022ന് രാവിലെ 04:00 മണിക്ക് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട് രാവിലെ 08:00മണിക്ക് ചുകന്നമ്മയുടെ പുറപ്പാട്.

10.04.2022ന് വൈകീട്ട് നാലിന് കൊടക്കാട്ടേരി പുതിയ വീട് കുടുംബസംഗമം, തുടർന്ന് രാത്രി 8മണി മുതൽ 10 മണി വരെ പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്