മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

കമ്പിൽ എ എൽ പി സ്കൂൾ - ചെറുക്കുന്ന്; 121 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ വിതരണവും ,LSS ജേതാക്കൾക്കുള്ള അനുമോദനവും വിതരണവും ചെയ്തു

കമ്പിൽ എ എൽ പി സ്കൂൾ 121 മത് വാർഷികാഘോഷവും എൻഡോവ്മെൻ്റ വിതരണവും ,LSS ജേതാക്കൾക്കുള്ള അനുമോദനവും കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് പി.ടി രമേശൻ അധ്യക്ഷനായി. ഉപ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.വി അബ്ദുൾ ഖാദർ എൻഡോവ്മെൻ്റ്റ വിതരണം ചെയ്തു .ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഗോവിന്ദൻ എടാടത്തിൽ LSS വിജയികളെ അനുമോദിച്ചു .

SSG കൺവീനർ ശ്രീധരൻ സംഘമിത്ര ,മുൻ ഹെഡ്മിസ്ട്രസ് ടി.വി സുശീല ടീച്ചർ ,മുൻ ഹെഡ്മാസ്റ്റർ കെ.രാമകൃഷ്ണൻ മാസ്റ്റർ, കെ.അലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സ്മിത സ്വാഗതവും സി.കെ ജ്യോതി നന്ദിയും പറഞ്ഞു.








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്