മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

കണ്ണൂർ ജില്ലയിൽ നിന്നും പഠന യാത്രക്ക് പോയ ബസ് ഗോവയിൽ കത്തി നശിച്ചു

കണ്ണൂർ ജില്ലയിലെ മാതമംഗലം കുറ്റൂർ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാർഥികൾ പഠന യാത്രക്ക് പോയ ബസ് ഗോവയിൽ കത്തി നശിച്ചു. ബസ് യാത്രക്ക് ഇടയിൽ ഉണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.

കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠന യാത്രക്ക് കുറ്റൂരിൽ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

യാത്ര കഴിഞ്ഞ് മടങ്ങവെ ഓൾഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്ത് വെച്ചാണ് തീ പിടിച്ചത്. ഇവർ സഞ്ചരിച്ച കെ.എൽ.40 പി.37 27 നമ്പർ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്