മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ടക്കൈ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിനോട് ചേർന്ന് ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം നിർവ്വഹിച്ചു

കണ്ടക്കൈ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിനോട് ചേർന്ന് ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം കൃഷി ഓഫീസർ എസ് പ്രസാദ് നിർവ്വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീജ ടീച്ചർ, പി ടീ എ പ്രസിഡൻ്റ്  ഭാവദാസൻ കെ, പ്രകൃതി കൃഷി പദ്ധതിയുടെ കയരളം ക്ലസ്റ്റർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ  രതീഷ് കണ്ടക്കൈ, സ്കൂൾ അധ്യാപകർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കണ്ടക്കൈ എ എൽ പി സ്കൂളിലെ കുട്ടി കർഷകരും പങ്കെടുത്തു.

സ്കൂളിനോട് ചേർന്നുള്ള പതിനഞ്ച് സെൻ്റ് ഭൂമിയിലാണ് വെണ്ട, വെള്ളരി, പയർ എന്നിവ കൃഷി ചെയ്യുന്നത്.

കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന പദ്ധതിയുമായി ബന്ധപ്പെട്ട മാതൃകാ സ്കൂൾ കൃഷി തോട്ടത്തിൽ ഉൾപ്പെടുത്തി കുട്ടി കർഷകർക്ക് പ്രോത്സാഹനം ലഭ്യമാക്കിയിട്ടുണ്ട്.

ശാസ്ത്രീയമായ കാർഷിക രീതികൾ വിദ്യാർത്ഥികളിൽ എത്തിക്കാനും അവരിൽ കാർഷിക അഭിരുചി വളർത്താനും ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഹരിത കഷായം, മത്തി കഷായം എന്നിവ ഉപയോഗിച്ചാണ് കൃഷി. ആദ്യം നന്നായി കുമ്മായം ഇട്ടു നിലം ഒരുക്കിയിട്ടുണ്ട്. വളമായി കാലി വളവും, പിണ്ണാക്കും കൊടുക്കുന്നു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്