മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രതിശ്രുത വധുവിനെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന് എതിരെ കേസ്

പ്രതിശ്രുത വധുവിനെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന് എതിരെ കേസ്

കണ്ണൂര്‍ : പ്രതിശ്രുത വധുവിനെ പീഡനത്തിനിരയാക്കിയ ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിനെതിരെ കേസെടുത്തു.

തളിപ്പറമ്ബ് ഏഴോം നരിക്കോട് സ്വദേശി പ്രബീനെതിരെ(29)യാണ് കണ്ണൂര്‍ സിറ്റി പൊലിസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്. പ്രലോഭിപ്പിച്ച്‌ വിവിധ ലോഡ്ജുകളില്‍ കൊണ്ടു പോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയും നിശ്ചയിച്ച വിവാഹത്തില്‍ പിന്മാറുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. 

സിറ്റി ആദികടലായി കുറുവ സ്വദേശിനിയാണ് പരാതിക്കാരി.ഒന്നര വര്‍ഷത്തിന് ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ഇരുവരുടെയും കുടുംബക്കാര്‍ തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ സൗഹൃദമുണ്ടാക്കുകയും ഇരുവരും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു. 

ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് കണ്ണൂരിലെ സ്വകാര്യലോഡ്ജില്‍ മുറിയെടുത്ത് യുവതിയെ വിളിച്ചു വരുത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുകയും പിന്നീട് നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു. 

വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ വഞ്ചിക്കപ്പെട്ട യുവതി കണ്ണൂര്‍സിറ്റി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സംഭവത്തിന് ശേഷം പ്രതിയായ പ്രബിന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്