മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ടയിലാണ് സംഭവം. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

അഭിനന്ദിനെ യുവാവിന്റെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഞായറാഴ്ച രാത്രിയാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍നിന്നും വിജീഷ് വീട്ടിലെത്തിയത്. 

വയനാട് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ് അഭിനന്ദ്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനാണ്.

കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രടറിയും നന്മണ്ട ഓടോ കോ-ഓഡിനേഷന്‍ കമിറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്