മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലേരി ,കണ്ണാടിപ്പറമ്പ് യൂനിടിൻെറ ഇരുപത്തിമൂന്നാം വാർഷികവും കുടുംബസംഗമവും നടന്നു

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലേരി ,കണ്ണാടിപ്പറമ്പ് യൂനിടിൻെറ ഇരുപത്തിമൂന്നാം വാർഷികവും കുടുംബസംഗമവും നടന്നു

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചേലേരി ,കണ്ണാടിപ്പറമ്പ് യൂനിടിൻെറ  ഇരുപത്തിമൂന്നാം വാർഷികവും കുടുംബസംഗമവും കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച്  ശ്രീ ദിനേശൻ എൻ വി യുടെ അധ്യക്ഷതയിൽ നടന്നു.

സ്വാഗതം  ശ്രീ എം വി ജനാർദ്ദനൻ നമ്പ്യാർ നിർവഹിച്ചു , KSEL കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ പി കെ  പത്മനാഭൻ  ഉൽഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം KSEL  കണ്ണൂർ താലൂക്ക് സെക്രട്ടറി  ശ്രീ വിനോദ് കുമാർ സി  കെ, സിസ്റ്റം ഫോർ   പെൻഷൻ അഡ്മിനിസ്ട്രേഷൻ  കുറിച്ച് KSEL  കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ വത്സരാജും എം ,  മൈൻഡ് മാനേജ്മെൻറ് കുറിച് ബി കെ സുധീഷ് , മഹിളാ വിംഗ് രക്ഷാധികാരി ശ്രീമതി പുഷ്പലത ടീച്ചറൂം പ്രഭാഷണം നടത്തി.  ആശംസ  

ശ്രീ  എ ഇ  ബാലകൃഷ്ണൻ നമ്പ്യാർ, ശ്രീ  കെ ചന്ദ്രശേഖരൻ  നമ്പ്യാർ, ശ്രീ പി സി രാധാകൃഷ്ണനും നിർവഹിച്ചു.  1971 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ  പങ്കെടുത്തവരെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പൊന്നാട അണിയിക്കുകയും മേമെൻ്റോ  നൽകി ആദരിക്കുകയും ചെയ്തു .  പങ്കെടുത്തു മുഴുവൻ കുട്ടികൾക്കും സമ്മാനദാനം നിർവഹിച്ചു. നന്ദി ശ്രീ പങ്കജാക്ഷൻ കെ പി നിർവഹിച്ചു . ദേശീയഗാനതോടെ യോഗം അവസാനിപ്പിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്