മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 അപൂര്‍വയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങള്‍

അപൂര്‍വയിനം വെള്ള കംഗാരുവിനെ ഓസ്ട്രേലിയയില്‍ കണ്ടെത്തി. ക്വീന്‍സ് ലാന്‍ഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. കംഗാരുക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഓസ്ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. പൊതുവെ മാംസത്തിനും ചര്‍മത്തിനും വേണ്ടി വേട്ടയാടപ്പെടുന്ന മൃഗങ്ങളില്‍ ഒന്നാണ് കംഗാരുക്കള്‍. സസ്യബുക്കുകളായ ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഓസ്ട്രേലിയയില്‍ തന്നെയാണ്.

നാഗോ സ്റ്റേഷന്‍ സ്വദേശിയായ സാറ കിന്നണ്‍ മൃഗത്തെ കണ്ടയുടനെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അവര്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സാറ പ്രതികരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന മൃഗമാണ് വെള്ള കംഗാരുക്കള്‍.

ഇവയെ കണ്ടയാളുകളും അപൂര്‍വമാണ് എന്നതിനാല്‍ ഇവയുടെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പകര്‍ത്തപ്പെട്ടിട്ടുള്ളൂ. ഓരോ വര്‍ഷവും ഒരു കംഗാരു കുഞ്ഞിനാണ് പൊതുവേ പെണ്‍ കംഗാരുക്കള്‍ ജന്മം നല്‍കുക. കുഞ്ഞ് ജനിച്ച് ആറുമാസക്കാലം കഴിയുമ്പോള്‍ മാത്രമാണ് അമ്മയുടെ സഞ്ചിയില്‍ നിന്ന് പുറത്തിറങ്ങാനും ആഹാരം തേടിയിറങ്ങാനും ആരംഭിക്കുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്