ശ്രീകണ്ഠപുരം: പ്രണയ നൈരാശ്യത്ത തുടർന്നു കാമുകിയുടെ വീടിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണൻ-സിജി ദമ്പതികളുടെ മകൻ പണ്ണേരി ലെജിൻ (24) ആണു മരിച്ചത്.
70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലെജിൻ ഇന്നു പുലർച്ചെയാണു മരിച്ചത്. പോലിസേനാ ഡിഫൻസ് അംഗമായ ലെജിൻ തളിപ്പറമ്പിൽ പരിശീലനം നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നരം മുന്നോടെ നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ചശേഷം കാമുകിയുടെ വീട്ടിലേക്കു പോവുകയായിരുന്നു. യുവതിയുടെ താഴെ വിളക്കന്നൂർ നടുവിൽ കണ്ണാടിപ്പാറയിലെ വീടിനു മുന്നിലെത്തി പെട്രോൾ ഒഴിച്ച് ശരീരത്തിൽ തീ കൊളുത്തുകയായിരുന്നു.
പിന്തുടർന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളുമാണു ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചത്.
ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ മരണപ്പെട്ടു. ഏക സഹോദരി ലിമിഷ. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment