നാറാത്ത് : ചിദഗ്നി സനാതന ധർമ്മ പാഠശാല ഒരുക്കിയ അൻപതു പേർക്കുള്ള വിഷുക്കോടി വിതരണം മുതിർന്ന സാംസ്കാരിക പ്രവർത്തകനും ഭാരതിയുടെ രക്ഷാധികാരിയുമായ കെ .എൻ . നാരായണൻ മാസ്റ്റർ നിർവ്വഹിച്ചു. ചിദഗ്നി ചെയർമാൻ കെ.എൻ .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആർഷസംസ്കാര ഭാരതി ജില്ലാ സിക്രട്ടറി മുരളീധര വാര്യർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ സംസ്കൃത പ്രബന്ധ രചനയിൽ രണ്ടാം സ്ഥാനം നേടിയ നന്ദന ബാബുരാജിനെ ആദരിച്ചു. സി.വി.രവീന്ദ്രൻ ,കെ.എൻ. അജയൻ,ബൈജു കപ്പളളി, ഒ.സി. സൂരജ് പ്രസംഗിച്ചു. ആർ ,രാഹുലൻ ,സി.വി. പ്രശാന്തൻ, എം.ടി. ദേവദാസ് ,കെ.പി. ബാബുരാജ്, പി.പി. സുരേഷ്, എം .ടി ബാബു നേതൃത്ത്വം നൽകി.

Post a Comment