കണ്ണാടിപ്പറമ്പിലെ വീട്ടുവരാന്തയിലെ നിലത്ത് മരപ്പൊടി വിതറി അതില്‍ കാലുകൊണ്ട് അനജ് വരച്ചവരില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും മമ്മൂക്കയും ജയസൂര്യയും ആസിഫ് അലിയും അടക്കമുള്ളവരുണ്ട്.
കണ്ണൂര്‍ കണ്ണാടിപ്പറമ്പുകാരനായ പ്ലസ് ടു വിദ്യാര്‍ഥി അനജിനെ കണ്ടിട്ടുള്ളവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട് 'മരപ്പൊടിയാണ് സാറേ ഇവന്റെ മെയ്ന്‍.' അതെ, കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥി അനജ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മരപ്പൊടിയില്‍ കാലുകൊണ്ട് തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കൊണ്ടാണ്.കണ്ണാടിപ്പറമ്പിലെ വീട്ടുവരാന്തയിലെ നിലത്ത് മരപ്പൊടി വിതറി അതില്‍ കാലുകൊണ്ട് അനജ് വരച്ചവരില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും മമ്മൂക്കയും ജയസൂര്യയും ആസിഫ് അലിയും അടക്കമുള്ളവരുണ്ട്. ഇപ്പോഴിതാ മരപ്പൊടിയില്‍ അനജ് തീര്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് അത് ആസ്വദിച്ചവരില്‍ ബാഴ്‌സലോണയുടെയും ബ്രസീല്‍ ദേശീയ ടീമിന്റെയും ജേഴ്‌സില്‍ കാല്‍പ്പന്തുകൊണ്ട് വിസ്മയം തീര്‍ത്ത റൊണാള്‍ഡീന്യോയും ഇടംപിടിച്ചിരിക്കുകയാണ്.ചിത്രം കണ്ടിട്ട് ഒരിക്കല്‍ മോഹന്‍ലാല്‍ മെസേജ് അയച്ചതാണ് തനിക്ക് ഏറെ സന്തോഷമായതെന്നും അനജ് പറയുന്നു. പിന്നീട് ആറാട്ടിലെ ചിത്രം വരച്ചപ്പോള്‍ അദ്ദേഹം വോയിസ് മെസേജ് അയച്ചു.
ആടിലെ ചിത്രം വരച്ചപ്പോള്‍ ജയസൂര്യയുടെ കോളും അനജിന് വന്നു. ജയസൂര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മരപ്പൊടിയിലെ കാല്‍വര ഈ വര്‍ഷം ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ അനജ്. കൂടാതെ, അടുത്തിടെ സംസ്ഥാന ചൈല്‍ഡ് ലൈന്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു ഈ മിടുക്കന്‍.




Post a Comment