മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചന്ദ്രൻ തെക്കെയിലിനെ ഉചിതമായി ആദരിക്കുന്നു

ചന്ദ്രൻ തെക്കെയിലിനെ ഉചിതമായി ആദരിക്കുന്നു


കൊളച്ചേരി : അര നൂറ്റാണ്ട് പിന്നിടുന്ന ഇറ്റാക്സ് കോളേജ്സ്ഥാപകനും സാമൂഹിക, സാംസ്കാരിക  രംഗത്തെ അതികായനുമായ ചന്ദ്രൻ തെക്കെയിലിനു പുരസ്കാരം നൽകി ആദരിക്കാൻ കൊളച്ചേരിയിൽ ചേർന്ന പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹപ്രവർത്തകരുടെയും യോഗം തീരുമാനിച്ചു. മികച്ച അധ്യാപകനും , നാടക സംവിധായകനും , എഴുത്തുകാരും , ശാസ്ത്രരംഗത്തെ ബഹുമുഖ പ്രതിഭയും , ആകാശവാണി ഡപ്യൂട്ടി എഡിറ്ററുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച ചന്ദ്രൻ തെക്കെയിൽ ഡോക്ടർ സി വി രാമന്റെ കീഴിൽ  ശാസ്ത്രരംഗത്തും  കഴിവ് തെളിയിച്ചിട്ടുണ്ട്.

കെ.എൻ. രാധാകൃഷ്ണൻ ചെയർമാൻ, ടി. ബാലകൃഷ്ണൻ വൈസ് ചെയർമാൻ, എം. അശോകൻ കൺവീനർ, എ. മുരളി ജോയിൻ കൺവീനർ.കെ.വി. രാജീവൻ ട്രഷറർ ആയി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു . 

മെയ് 29നു മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽവച്ച്  പുരസ്കാരവും, പ്രശസ്തിപത്രവും നൽകി ആദരിക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്