തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. 12 മണിയോടെ തന്നെ പോലീസും റെയില്‍വേ പിഡബ്ല്യുഐ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് കല്ലുകള്‍ ഉറപ്പിച്ച് വണ്ടി വിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു.
റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വേഗം കുറച്ച് പാളത്തിലൂടെ വണ്ടികള്‍ കടത്തിവിടുകയും ചെയ്തു. സ്ഥലത്ത് കാവലിനായി ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

Post a Comment