പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് മരിച്ചത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
മേലാമുറിയിൽ ധനകാര്യ സ്ഥാപനം നടത്തുകയാണ് ശ്രീനിവാസൻ. ധനകാര്യസ്ഥാപനത്തിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം അദ്ദേഹം വെട്ടിപ്പരിക്കേല്‍പിച്ചത്. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിർദേശം നൽകിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂർ പിന്നിടും മുൻപേ രണ്ടാമതൊരു അക്രമം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. അതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണോ ആക്രമണത്തിന് പുറകിലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment