നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, എകെആര്‍ ക്രഷര്‍, മയ്യില്‍ ഗ്രാനൈറ്റ്, രജനി, കെഎം സ്റ്റീല്‍, ടാഗോര്‍ വുഡ്, ടിവികെ കോംപ്ലക്‌സ്, കരിങ്കല്‍കുഴി ദുര്‍ഗ ടെമ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും കൊളച്ചേരി പഞ്ചായത്ത്, പാട്ടയം വായനശാല, വിജയ കോംപ്ലക്‌സ്, കൊളച്ചേരി മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
HT ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ആനകുനി, എളമ്പാറ, എളമ്പാറ പള്ളി, കുമ്മാനം ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (12.05.2022 വ്യാഴം) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ത്രീ സ്റ്റാർ, അജ്‌മാൻ വുഡ്, എളമ്പാറ അമ്പലം ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 10 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.
കൊളോളം, ടവർ സ്റ്റോപ്, ബി.എസ്.എൻ.എൽ ചാലോട് ട്രാൻസ്‌ഫോർമർ പരിധികളിൽ ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 4 മണി വരെയും ചാലോട്, ചാലോട് ബസ് സ്റ്റാൻഡ്, ചാലോട് KSEB കോടിക്കണ്ടി മാൾ, ചാലോട് മാൾ ട്രാൻസ്‌ഫോർമർ പരിധികളിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയും വൈദ്യുതി വിതരണം തടസപ്പെടും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാട്ട് വയല്‍, ഹാന്റ്‌വീവ് പരിസരം, ചിറക്കല്‍ ചിറ, ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങരവയല്‍, രാജാസ് സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ലാസര്‍ ബോര്‍ഡ്, ഇരുമ്പിന്‍കല്ലിന്‍ തട്ട്, എഞ്ചിനീയറിങ് കോളേജ് ക്വാര്‍ട്ടേഴ്‌സ്, ആന്തൂര്‍ കാവ്, റെഡ് സ്റ്റാര്‍, അല്‍ ജസീറ, കുന്നുംപുറം എന്നീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment