മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊപഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം; പ്രതിഷ്ഠാദിനവും കളിയാട്ട മഹോൽസവവും

നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിന് മുൻവശമുള്ള കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊപഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളിയാട്ട മഹോൽസവവും മെയ് 25, 26 (1197 എടവം 11,12) ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർവ്വാധികം ഭംഗിയോടെ നടക്കും.

മെയ് 25 (എടവം 11) ബുധനാഴ്ച ബ്രഹ്മശ്രീ എടയില്ലത്ത് പരമേശ്വരൻ നബൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിനം,

രാവിലെ 9 മണി മുതൽ ഗണപതി ഹോമം, ഒറ്റക്കലശം, ഉച്ചപൂജ

രാത്രി 7 മണിക്ക് ഊപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട് തുടർന്ന് അത്താഴപൂജ രാത്രി 8.30ന് പ്രസാദ സദ്യ 

മെയ് 26 വ്യാഴാഴ്ച പുലർച്ചെ 2.30ന് ഊപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട്

കളിയാട്ടം രാവിലെ 5.30ന് മുൻപെ അവസാനിക്കുന്നതാണ്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്