മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സംസ്ഥാനത്ത് പുതിയ ലോട്ടറി; വില 50 രൂപ; സമ്മാനം ഒരു കോടി 

സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും.

നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്.

ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്