തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കണ്ണാടി പറബ് ഗവ.ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എസ് പി സി യുണിറ്റ് മലോട്ട് വയൽ തോട് പരിസരത്ത് ജല സഭ, ജലനടത്തം, ശുചീകരണ പ്രവർത്തനം മുതലായവ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.വി സുമേഷ് MLA നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് കെ.രമേശൻ അധ്യക്ഷതവഹിച്ചു പി ടി എ പ്രസിഡന്റ് കെ ബൈജു സ്വാഗതവും സി പി ഒ കെ സജീവൻ നന്ദിയും പറഞ്ഞു എ സി പി ഒ മീനാകുമാരി, അധ്യാപകരായ എം സുജീത്, സൗമ്യ എ കേഡറ്റുകളായ ഹരിശങ്കർ, വിനയ്, ദേവദത്ത്, പല്ലവി, അഞ്ചന, ജോസ്ന മുതലായവർ നേതൃത്തം നൽകി
Post a Comment