തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി, കട പൂട്ടിച്ചു
തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്തതയുണ്ടായതിനെ തുടർന്നു നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി. ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്ന് വാങ്ങിയഭക്ഷണത്തിൽ നിന്ന് മോതിരം കിട്ടിയത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. നഗരത്തിൽ ഹോട്ടലുകളിൽ നിന്ന് തുടർച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയർന്നത്.
.jpg)
Post a Comment