മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ക്ഷേത്രങ്ങൾ മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ കൂടി ആവണം: എം.ആർ.മുരളി

ഈശാനമംഗലം  ക്ഷേത്രത്തിലെ ഈ വർഷത്തെ  പ്രതിഷ്ഠാദിന ആഘോഷത്തിൻ്റെ ഭാഗമായി രാവിലെ മുതൽ വിശേഷാൽ  പൂജകളും ചടങ്ങുകളും  ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വൈകുന്നേരം  ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി.എസ്. മാരാരുടെ അധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് .എം. ആർ. മുരളി ഉദ്ഘാടനം ചെയ്തു.ക്ഷേത്രങ്ങൾ മാനവികമൂല്യങ്ങൾ സംരക്ഷിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ ആവണമെന്നും ആലംബഹീനരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മാധവ സേവ മാനവ സേവ എന്ന തത്വത്തിലധിഷ്ഠിധമായി നാം മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നവീകരിച്ച തിരുമുറ്റ സമർപ്പണം നടത്തി. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ആർ .വേണുഗോപാലൻ, ട്രസ്റ്റിബോർഡ് മെമ്പർ പി.വി.ദേവരാജൻ, വാർഡ് മെമ്പർ പി.വി. ഗീത, ക്ഷേത്രം മാതൃസമിതി പ്രസിഡൻറ് കെ.വി.ചന്ദ്രിക വാരസ്യാർ എന്നിവർ സംസാരിച്ചു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി.കെ.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും നവീകരണ കമ്മിറ്റി സെക്രട്ടറി കെ വി കരുണാകരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.



0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്