മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ജിംഖാന എഫ് സി പള്ളിപറമ്പ് ജേതാക്കൾ

കണ്ണാടിപ്പറമ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ജിംഖാന എഫ് സി പള്ളിപറമ്പ് ജേതാക്കൾ

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ്അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എസ് 'ശരത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ ജിംഖാന എഫ് സി പള്ളിപറമ്പും ഇരിക്കൂർ എഫ് സിയും തമ്മിലായിരുന്നു മത്സരം. കളി 1-1ന് സമനിലയിലായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ജിംഖാന എഫ്  സി പളളിപറമ്പ വിജയിച്ചു.തിങ്ക ളാഴ്ച ടോം ആൻ്റ് റൈഡേർസ് എഫ്.സി.നിടുവാട്ടും ബറ്റാലിയൻ സ് കയ്യംങ്കോടും ഏറ്റുമുട്ടും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്