മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വായന ചങ്ങാത്തം സംഘടിപ്പിച്ചു

വായന ചങ്ങാത്തം സംഘടിപ്പിച്ചു

 കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മാലോട്ട് എ എൽ .പി .സ്കൂളും , പ്രഭാത് വായനശാല & ഗ്രന്ഥാലയം വളവിൽ ചേലേരിയും സംയുക്തമായി നടത്തിയ 'വായനാ ചങ്ങാത്തം' പരിപാടി ഏറെ ശ്രദ്ധേയമായി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഇ കെ.അജിത പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ.പി.വി.വത്സൻ മാസ്റ്റർ (മെമ്പർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.പി.വിനോദ് ( താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, സെക്രട്ടറി പ്രഭാത് വായനശാല & ഗ്രന്ഥാലയം) പുസ്തക പരിചയം നടത്തി. ശ്രീ.സി.വി.രാജൻ മാസ്റ്റർ( പ്രസിഡണ്ട്, പ്രഭാത് വായനശാല) ശ്രീ.ബാബു (ജോ. സെക്രട്ടറി) ശ്രീ.കെ.കുഞ്ഞിരാമൻ ( മുൻ പ്രസിഡണ്ട്) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബിന്ദു സ്വാഗതവും ശ്രീമതി എ.പി.കെ.അനിത പദ്ധതി വിശദീകരണവും ശ്രീമതി രമ്യ കെ.ഒ നന്ദിയും പറഞ്ഞു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്