കണ്ണൂർ: മലബാർ ദേവസ്വം ബോർഡിലെ മെമ്പറായി കെ.ജനാർദ്ധനനും തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാനായി ടി.കെ.സുധി അഴിക്കോടും മെമ്പർമാരായി പി.കെ.രാഗേഷ്, പി.വിനീത ,സതീശൻ തില്ലങ്കേരി, ഉണ്ണികൃഷ്ണൻ, കെ.ഗോപാലൻ മാസ്റ്റർ, പി.പ്രഭാകരൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റു.
ചൊവ്വ മഹാദേവക്ഷേത്രത്തിൽ ബോർഡ് മെമ്പർ മധുസൂദൻ്റെ അധ്യക്ഷതയിൽനടന്ന ചടങ്ങ് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു.കമ്മീഷണർ എ.എൻ.നീലകണ്ഠനും അസി: കമ്മീഷണർ ടി.സി.ബിജുവും അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.ചിറക്കൽ കോവിലകം ട്രസ്റ്റി സി.കെ.രവീന്ദ്ര രാജവർമ്മ, പി.ജയാരജൻ, കെ.വി.സുമേഷ് എം.എൽ.എ, എം.പ്രകാശൻ, കോർപറേഷൻ മെമ്പർ പത്മജ, ഡോ: കെ.എച്ച്.സുബ്രഹ്മണ്യൻ, സി.വി.ദാമോദരൻ, കെ.രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി.കെ.കണ്ണനുണ്ണി സ്വാഗതവും കെ.എം.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.


Post a Comment