മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആർഷ സംസ്കാര ഭാരതി: ശ്രീ ശങ്കര ജയന്തി ദേശീയ തത്ത്വജ്ഞാന ദിനാഘോഷം നടത്തി

ആർഷ സംസ്കാര ഭാരതി: ശ്രീ ശങ്കര ജയന്തി ദേശീയ തത്ത്വജ്ഞാന ദിനാഘോഷം നടത്തി

കല്ലാശ്ശേരി: ഈ സഹസ്രാബ്ദത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി എന്ന നിലയിൽ ശങ്കരദർശനത്തിനു കാലിക പ്രസക്തി ഏറെ ഉണ്ടെന്ന് ആർഷ സംസ്കാരഭാരതി ദേശീയ അദ്ധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശങ്കരാചാര്യർ . അദ്വൈത സിദ്ധാന്തത്തിനു യുക്തി ഭദ്രമായ പുനരാവിഷ്കാരം നൽകിയത് അദ്ദേഹമാണ്.

ശങ്കര ജയന്തിയോടനുബന്ധിച്ച് ആർഷ സംസ്കാര ഭാരതി കണ്ണുർ ജില്ല  കല്ല്യാശ്ശേരി നീരാഞ്ജനത്തിൽ സംഘടിപ്പിച്ച ദേശീയ തത്ത്വ ചിന്താ ദിനം ഉൽഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വ: ഷജിത്ത് നടുവിൽ അദ്ധ്യക്ഷത വഹിച്ചു. വി.വി. മുരളീധര വാര്യർ കല്ല്യാശ്ശേരി, പ്രവീൺ പനോന്നേരി, പി.ഐ ശ്രീധരൻ ,എം.സി. ശിവദാസൻ , പ്രസംഗിച്ചു. 

കിഴക്കേക്കര മതിലക ക്ഷേത്രം മേൽ ശാന്തി മധു മാക്കന്തേരി , എ.വി.ബാലാമണി അമ്മ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മാതൃ പഞ്ചകത്തെ ആസ്പദമാക്കി മഞ്ജുള മുരളീധരന്റെ നൃത്തശില്പവും അരങ്ങേറി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്