മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കെ.എൻ .രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഥമ വാഗ്ദേവി പുരസ്കാരം നൽകി ആദരിച്ചു

കണ്ണാടിപ്പറമ്പ: ജ്യോതിർഗമ സനാതന ധർമ്മ പഠന വേദിയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് രണ്ടായിരം വേദികളിൽ നടത്തിയ പ്രഭാഷകമികവിന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഥമ വാഗ്ദേവീ പുരസ്കാരം നൽകി ആദരിച്ചു. യശശ്ശരീരനായ കെ പി . ശ്രീധരൻ നമ്പ്യാരുടെ സ്മരണാർഥമുള്ള പുരസ്കാരവും , പ്രശസ്തി പത്രവും ഫലകവും കൈവല്യാനന്ദാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി  നൽകിയത്.

കണ്ണാടിപ്പറമ്പ ധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ ചെയർമാൻ അഡ്വ: കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പത്മാവതി ടീച്ചർ, കെ ശ്രീനിവാസൻ , പി.സി. ദിനേശൻ പ്രസംഗിച്ചു. ഭഗവത് ഗീത ഓൺലൈൻ പഠനക്ലാസ് നടത്തിയ സിദ്ധാർത്ഥൻ കുറ്റ്യാട്ടൂരിനെ ആദരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്