മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

ഇറച്ചിയില്‍ പുഴു; കോഴിക്കട അടപ്പിച്ചു

ചെറുവത്തൂർ: ഇറച്ചിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ചെറുവത്തൂരിലെ കോഴിക്കട പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടപ്പിച്ചു. ഇവിടെ നിന്നും വാങ്ങിയ കോഴിയുടെ ഇറച്ചി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും. 

ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധനകൾ കർശനമാക്കും എന്ന് പറഞ്ഞെങ്കിലും ആഴ്ചകൾക്കിടയിൽ നടന്ന ഇന്നത്തെ സംഭവത്തോട് കൂടി ചെറുവത്തൂരിൽ നാട്ടുകാരുടെ പ്രതിഷേധം പുകയുകയാണ്.

ചെറുവത്തൂര്‍ ടൗണിലെ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ കോഴിക്കടയില്‍ നിന്നും വാങ്ങിയ കോഴിയുടെ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്